Section

malabari-logo-mobile

വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം

HIGHLIGHTS : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുള്ള പട്ടി...

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുള്ള പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.

ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ്, പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചുപോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ,  നോര്‍ക്ക റൂട്ട്‌സ്, ഒഡിഇപിഇസി എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

sameeksha-malabarinews

അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.  അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18-55 പ്രായപരിധിയില്‍പ്പെട്ടവരും ആയിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ അധികരിക്കരുത്.  പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്.  വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.  അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ് വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം.  അപേക്ഷാ ഫാറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!