പ്രവാസികള്‍ക്ക്‌ നാട്ടിലേക്കുള്ള ഫോണ്‍വിളി ചിലവേറും;ഇത്തിസലാത്ത്‌ കോള്‍ ചാര്‍ജ്ജ്‌ കൂട്ടി

Untitled-1 copyഅബുദാബി: പ്രവാസികള്‍ക്ക്‌ തിരിച്ചടിയായി ഇത്തിസലാസ്‌ കോള്‍ നിരക്ക്‌ വര്‍ദ്ധന. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കോളുകള്‍ക്കും മിനിട്ട്‌ നിരക്ക്‌ അനുസരിച്ച്‌ പണം ഈടാക്കുന്ന പരിഷ്‌ക്കാരമാണ്‌ പ്രവാസികള്‍ക്ക്‌ തിരിച്ചടിയാകുന്നത്‌. പുതിയ നിരക്ക്‌ പ്രകാരം ഒരു സെക്കന്റ്‌ ദൈര്‍ഘ്യമുള്ള കോളിനും ഒരു മിനിട്ട്‌ ദൈര്‍ഘ്യമുള്ള കോളിന്റെ നിരക്ക്‌ ഈടാക്കും.

സെക്കന്റ്‌ ബില്ലിംഗിന്‌ പകരം ഫുള്‍ മിനിട്ട്‌ ചാര്‍ജ്ജ്‌ ഈടാക്കുന്നതോടെ സ്വന്തം രാജ്യത്തേക്കുള്ള വിദേശികളുടെ ഫോണ്‍ വിളികള്‍ക്ക്‌്‌ ചെലവ്‌ കൂടും. നൗറ, പപുവ ന്യുഗിനിയ, വെസ്റ്റ്‌ സമോവ, ടോങ്ക, ഗാംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കുള്ള കോള്‍ നിരക്കുകളിലാണ്‌ മാറ്റം വരുന്നത്‌. അതുകൊണ്ട്‌ ഇന്ത്യക്കാര്‍ക്ക്‌ തല്‍ക്കാലം ആശ്വസിക്കാമെന്നുമാത്രം. വൈകാതെ ഈ നിരക്കുകളും ഉയര്‍ത്താനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജൂണ്‍ 23 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.