Section

malabari-logo-mobile

‘പ്രവാസത്തിന്റെ നെടുവീര്‍പ്പ്’നിങ്ങള്‍ക്കും പങ്കെടുക്കാം

HIGHLIGHTS : ദോഹ: ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന 'പ്രവാസത്തിന്റെ നെടുവീര്‍പ്പ്' സെമിനാര്‍ 24ന് ഐ സി സി അശോകാ ഹാളില്‍ നടക്കും.

dohaദോഹ: ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ‘പ്രവാസത്തിന്റെ നെടുവീര്‍പ്പ്’ സെമിനാര്‍ 24ന് ഐ സി സി അശോകാ ഹാളില്‍ നടക്കും. കോഴിക്കോട് മനഃശ്ശാന്തി ഹോസ്പിറ്റലിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. അനീസ് അലി, ഡോ. അജിത് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. പ്രവാസം- കുടുംബം- ജോലി എന്നീ പതിവ് സമവാക്യങ്ങള്‍ പ്രവാസികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചര്‍ച്ചാ വിഷയം.
പ്രവാസി മലയാളി സംഗമങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ ദിവസ് എന്നിങ്ങനെ നിരവധി പരിപാടികള്‍ നടക്കാറുണ്ടെങ്കിലും എന്നും നെടുവീര്‍പ്പോടെ കഴിയുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കാന്‍ സര്‍ക്കാറിനും സമൂഹത്തിനും കഴിയാറില്ല എന്നത് സത്യമാണ്. ആയുഷ്‌കാലം മുഴുവന്‍ മരുഭൂമിയില്‍ കുടുംബ ജീവിതം ത്യജിച്ച് കഴിയുന്ന പ്രവാസികള്‍ മാറാരോഗിയും ഒറ്റപ്പെട്ടവനുമായി തിരിച്ചു പോകേണ്ട ദുരവസ്ഥയാണ് പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നത്.
ജീവിതത്തില്‍ ഒന്നും നേടാനാവാതെ പോകേണ്ടവനല്ല പ്രവാസി, മറിച്ച് ജോലിയോടൊപ്പം തുടര്‍പഠനവും ഉയര്‍ന്ന ശമ്പളവും സ്വപ്‌നമായി മാത്രം കാണാതെ തന്റെ ആരോഗ്യത്തിനും സമ്പത്തിനും കുടംബ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി മികച്ച ജീവിതം കാഴ്ച്ചവെക്കാന്‍ പ്രവാസിക്ക് കഴിയേണ്ടതുണ്ട്.
ഇത്തരത്തില്‍ ഓരോ പ്രവാസിയും അടുത്തറിയേണ്ട നിരവധി കാര്യങ്ങള്‍ ഫോക്കസ് സെമിനാര്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും കുടുംബ സമേതം പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്് 332546476661081166545733 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!