Section

malabari-logo-mobile

പ്രവാസികള്‍ക്ക്‌ ഇരുട്ടടിയായി; ഖത്തറില്‍ കുടുംബ വിസ അനുവദിക്കുന്നതില്‍ ഭേദഗതി

HIGHLIGHTS :   ദോഹ: ഖത്തറില്‍ വിവിധ മേഖലകളില്‍ പ്രാവിസികളെ ബാധിച്ചുകൊണ്ടിരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തുടരുന്നു. ഇതിനിടെ കുടുംബ വിസ അനുവദിക്കുന്നതിലും പുത...

 

Untitled-1 copyദോഹ: ഖത്തറില്‍ വിവിധ മേഖലകളില്‍ പ്രാവിസികളെ ബാധിച്ചുകൊണ്ടിരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തുടരുന്നു. ഇതിനിടെ കുടുംബ വിസ അനുവദിക്കുന്നതിലും പുതിയ ഭേതഗതി വരുത്തി. ജോലി ചെയ്യുന്ന സ്ഥാപനം കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യം അനുവദിക്കുകയാണെങ്കിൽ ഏഴായിരം റിയാൽ മാസ വേതനം ലഭിക്കുന്നവർക്ക് കുടുംബത്തെ കൂടെ നിർത്താൻ കഴിയും. എന്നാൽ ഇതിന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫികറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
താമസ സൗകര്യം ഉൾപ്പെടെ കുറഞ്ഞത് പതിനായിരം റിയാൽ മാസ വേതനം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാണ് കുടുംബ വിസ അനുവദിക്കുക. എന്നാൽ കുടുംബത്തിനുള്ള താമസ സൗകര്യം കമ്പനി അനുവദിക്കുകയാണെങ്കിൽ ഏഴായിരം റിയാൽ അടിസ്ഥാന ശമ്പളം ലഭിക്കുന്നവർക്കും ഇനി മുതൽ കുടുംബ വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുടുംബ വിസയ്ക്ക് അപേക്ഷിക്കാനുളള മറ്റു നിബന്ധനകള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് സാധുതയുളള താമസ അനുമതി ഉണ്ടായിരിക്കണം- അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ രേഖകൾ, കുടുംബവുമൊത്ത  താമസിക്കാനുളള സൗകര്യം നല്‍കുന്നുണ്ടെന്ന തൊഴില്‍ദാതാവിന്റെ സാക്ഷ്യപത്രം, ജോലിയെയും വേതനത്തെയും കുറിച്ചുളള ഔദ്യോഗിക രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം  ഹാജരാക്കണം.

sameeksha-malabarinews

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആറ് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഹാജരാക്കേണ്ടതുണ്ട്. തൊഴില്‍കരാറും വിദ്യാഭ്യാസ യോഗ്യതകൾ  തെളിയിക്കുന്ന രേഖകളും നിർബന്ധമാണ്. പങ്കാളികള്‍ക്കും കുട്ടികള്‍ക്കുമാണ് കുടുംബവീസ അനുവദിക്കുക.എന്നാൽ  മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും സന്ദര്‍ശക വീസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാവുന്നതാണ്. അതെ സമയം 25 വയസ് കഴിഞ്ഞ ആണ്‍മക്കളെ കുടുംബ വിസയുടെ പരിധിയിൽ ഉൾപെടുത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അവിവാഹിതകളായ പെണ്‍മക്കള്‍ക്ക് വിസ അനുവദിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!