ബഹറൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് ഗള്‍ഫ്എയര്‍ പ്രതിദിനസര്‍വ്വീസ് തുടങ്ങി

മനാമ:  ബഹറൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് ഗള്‍ഫ്എയര്‍ പ്രതിദിന സര്‍വ്വീസ് ആരംഭിച്ചു.
ബഹറൈനില്‍ നിന്ന് പ്രാദേശികസമയം രാത്രി 11.25 ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.30 ന് ഇറങ്ങും. രാവിലെ 5.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹറൈനില്‍ രാവിലെ 7.20 ന് എത്തും.

ബഹറൈനില്‍ നിന്നും ഏറ്റവും അധികം മലയാളികള്‍ എത്തുന്ന കരിപ്പൂരിലേക്ക് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.

കൂടാതെ സൗദിയിലെ ജിദ്ദ, റിയാദ്. അബഹ, അല്‍ഖസീം, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗള്‍ഫ് എയറിന്റെ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഉപയോഗപ്പെടുത്തി നാട്ടിലെത്താനും പുതുതായി തുടങ്ങിയ ബഹറൈന്‍ കോഴിക്കോട് സര്‍വ്വീസ് സഹായകരമാകും.

ജിദ്ദയില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന ഗള്‍ഫ്എയര്‍ വിമാനം വൈകീട്ട് 7.20 ന് ബഹറൈനില്‍ എത്തും രാത്രി 11.30ന് പുറപ്പെടുന്ന കോഴിക്കോട് സര്‍വ്വീസ് ഉപയോഗിച്ചാല്‍ ഇവര്‍ക്ക് രാവിലെ 4.30ന് കോഴിക്കോട് ഇറങ്ങാം.

നിലവില്‍ ഗള്‍ഫ് എയര്‍ കേരളത്തിലെ തിരുവനന്തപുരത്തേക്കും കൊ്ച്ചിയിലേക്കും പ്രതിദിന സര്‍വ്വീസ് നടത്തുന്നുണ്ട്.

Related Articles