ഗുജറാത്തിലെ ഗ്രാമത്തില്‍ വിവാഹം കഴിക്കാത്ത സ്‌ത്രീകള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

18-usingmobilephonesഗുജറാത്തി: ഗുജറാത്തിലെ ഗ്രാമത്തില്‍ വിവാഹം കഴിക്കാത്ത സ്‌ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ അദേഹത്തിന്റെ അടുത്ത ജില്ലയായ മെഹ്‌സാനയിലെ ചില ഗ്രാമങ്ങളില്‍ വിവാഹം കഴിക്കാത്ത സ്‌ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ വിലക്കിയിരിക്കുന്നത്‌.

അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ദിക്താദ്‌, സുരാജ്‌ എന്നീ ഗ്രാമങ്ങളാണ്‌ സ്‌ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നിയമം കൊണ്ടുവന്നിരിക്കുന്നത്‌. നിയമത്തെ മറി കടന്ന്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ 2100 രൂപയാണ്‌ ഗ്രാമം പിഴ ചുമത്തിയിരിക്കുന്നത്‌. വിവരം നല്‍കുന്നവര്‍ക്ക്‌ 200 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

മൊബൈല്‍ഫോണ്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഇന്റെര്‍നെറ്റ്‌ ഇടത്തരം കുടുംബങ്ങളെ സംബന്ധിച്ച്‌ ധനനഷ്ടവും സമയ നഷ്ടവുമാണെന്ന്‌ വില്ലേജ്‌ ഗ്രാമ മുഖ്യന്‍ ദേവ്‌ശി വങ്കാര്‍ പറഞ്ഞു. ബന്ധുകള്‍ക്ക്‌ പെണ്‍കുട്ടികളുമായി സംസാരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ ഫോണ്‍ ഉപയോഗിക്കാം. ഈ തീരുമാനത്തെ ഗ്രാമവാസികള്‍ ഇരുകയ്യും നീട്ടിയാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ വങ്കാര്‍ പറഞ്ഞു.

അതെസമയം സ്‌ത്രീളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഈ സംഭവത്തിനെതിരെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഇതിനോടകംതന്നെ ഉയര്‍ന്നു കഴിഞ്ഞു.