ദളതര്‍ക്ക് നേരേയുള്ള ആക്രമണം ഗുജറാത്തില്‍ പ്രതിഷേധം പടരുന്നു

Story dated:Friday July 22nd, 2016,08 02:am

downloadഅഹമ്മദാബാദ് : ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തില്‍ ദളിത് യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ സംസ്ഥാനത്താകെ കടുത്ത പ്രതിഷേധം.  വിവിധ ഭാഗങ്ങളില്‍ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ വ്യാഴാഴചയും തെരുവിലിങ്ങി. രാജ്‌കോട്ട്, മെഹസാന, ലിംബാഡി, സൂറത്ത് എന്നിവടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. സുറത്തില്‍ ദളിത് സംഘടന പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു
കന്നുകാലി വ്യാപാരം നടത്തിയവരും ചത്ത കാളയുടെ തോല്‍ എടുത്തവരെയുമാണ് കഴിഞ്ഞ ദിവസം ക്രുരമായി നഗ്നരാക്കി മര്‍ദ്ദിച്ചത്, സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്,ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് രൂക്ഷമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ഗുജറാത്തില്‍ ദളിത് വിഭാഗങ്ങള്‍ ജാതീയമായി കടുത്ത വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജാതി വിവേചനത്തില്‍ മനം നൊന്ത് കഴിഞ്ഞ മാസം ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരുന്നു
സംസ്ഥാനത്തെ പല അമ്പലങ്ങളിലും ഇപ്പോഴും ദളിതര്‍ക്ക് പ്രവേശിക്കാനാകില്ല.. പൊതു ശ്മശാനങ്ങളില്‍ പോലും തങ്ങള്‍ക്ക് വിലക്കുണ്ടെന്ന് ദളിത് സംഘടനനേതാക്കള്‍ പറയുന്നു.തുടര്‍ച്ചയായ ഇത്തരം പീഢനങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ സംസ്ഥാനത്ത് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്.