Section

malabari-logo-mobile

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ഗുജറാത്തില്‍ ക്ഷേത്രം പണിതു

HIGHLIGHTS : ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രം രാജ്‌കോട്ട്: ബി ജെ പി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്തിലെ രാജ്‌കോട...

moditemple 2ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രം
രാജ്‌കോട്ട്: ബി ജെ പി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്തിലെ രാജ്‌കോട്ടില്‍ ക്ഷേത്രം പണിതു. ഒരു സംഘം ഗ്രാമവാസികളാണ് ക്ഷേത്രം പണിതത്. അടുത്ത ഞായറാഴ്ച ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് വിവരം. ദിവസേന മോദി പ്രതിഷ്ഠയില്‍ ഇപ്പോള്‍ പൂജയും നടത്തുമെന്ന് ഗ്രമവാസികള്‍ പറയുന്നു.

മോദി ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം പണിതത്. ഇതുപോലെ ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ക്ഷേത്രം പണിയണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രമേഷ് ഉന്‍ഹാദ് എന്നയാള്‍ പറഞ്ഞു. ഇയാളാണ് ക്ഷേത്രത്തിനുവേണ്ടിയുള്ള ഫണ്ട് കണ്ടെത്തിയതും ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും.

sameeksha-malabarinews

ഏഴുലക്ഷത്തോളം രൂപ ചെലവിട്ട് ഒരു വര്‍ഷത്തിലധികം എടുത്താണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. മോദിയുടെ പ്രതിമയ്ക്കു മാത്രമായി രണ്ടുലക്ഷത്തിനടുത്ത് ചെലവഴിച്ചതായി ഉന്‍ഹാദ് പറഞ്ഞു. ഒഡീഷയിലെ കലാകാരന്മാരാണ് മോദിയുടെ മുഖവുമായി സാമ്യമുള്ള പ്രതിമ ക്ഷേത്രത്തിനു നിര്‍മിച്ചു നല്‍കിയത്. ക്ഷേത്രത്തില്‍ ഭക്തന്മാര്‍ പല ഭാഗത്തുനിന്നും എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഫിബ്രുവരി 15 ഗുജറാത്ത് കൃഷിമന്ത്രി മോഹന്‍ഭായ് കല്യാണ്‍ഭായ് കുന്ദരിയ ക്ഷേത്രം ഒദ്യോഗികമായി തുറന്നുകൊടുക്കും. അതേസമയം, തന്റെ പേരില്‍ ക്ഷേത്രം കെട്ടിയ വാര്‍ത്തയറിഞ്ഞ് നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. വാര്‍ത്ത കേട്ട് താന്‍ ഞെട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!