ഗിന്നസ്‌ ആന്റ്‌ ലിംക്കാ റെക്കോഡ്‌ ശ്രമം

guinness book recordതേഞ്ഞിപ്പലം: കടക്കാട്ടുപാറ യങ്ങ്‌ഫോഴ്‌സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ വേദിയില്‍ വെച്ച ശനിയാഴ്‌ച കരാട്ടെ അധ്യാപകന്‍ സെന്‍സായ്‌ സുമേഷ്‌ ചേലേമ്പ്ര ഗിന്നസ്‌ റെക്കോഡ്‌ ആന്റ്‌ ലിംക്കാ റെക്കോഡ്‌ ശ്രമം നടത്തി.

ആദ്യം ലളിതമെന്ന്‌ ആരും കരുതിയേക്കാമെങ്കിലും അല്‍പം ബുദ്ധിമുട്ടുള്ള ഒരു ശ്രമം തന്നെയാണ്‌ സുമേഷ്‌ കാഴ്‌ചവെച്ചത്‌. ഒരേസമയം കോഴിമുട്ട ഇരു കണങ്കാലിന്‍ മുകളില്‍വെച്ച്‌ കാല്‍മുട്ട്‌ മടക്കാതെ കൈകൊണ്ട്‌ ഒരു മിനിട്ടില്‍ എത്ര തവണ മുട്ട പൊട്ടിക്കാം എന്നുള്ളതാണ്‌ ശ്രമം. ഇതുവരെ ആരും ഇങ്ങനെയൊരു ശ്രമം നടത്തിയിട്ടില്ല. ഒരു മിനിട്ടിനുള്ളില്‍ 110 മുട്ടകള്‍ പൊട്ടിച്ച്‌ സുമേഷ്‌ തന്റെതായ ഒരു റെക്കോഡാണ്‌ ലക്ഷ്യം കൈവരിച്ചത്‌. ഐഎടിഎം കരാട്ടെ സ്‌കൂള്‍, രാമനാട്ടുകരയില്‍ കരാട്ടെ അധ്യാപകന്‍ ആയ സുമേഷ്‌ ചേമ്പ്ര സ്വദേശിയാണ്‌.