എന്നും മറ്റും

ഒടുവില്‍

കറക്കം നിലച്ചു തലച്ചുറ്റി
അച്ചുതണ്ടൊടിച്ച്
ഭൂമി
മാന്നോട്ടൊന്നു പിന്നോട്ടും
ഇടം പക്ഷമൊന്നു വലം ചരിഞ്ഞും
ചൊറിഞ്ഞ്
00ചിറിയിളിച്ച് ചൊറിഞ്ഞ്
ചെറ്റനയം തൊലി പിളര്‍ത്തി
പിന്നെയും
സമാന്തര സൗരയൂഥങ്ങള്‍
പന്തീരുകുലം-
ചൊറികുത്തി ജനിപ്പിച്ച പറച്ചിയ്ക്ക്
പിന്നണി.

പിന്നെയും
കുരങ്ങാകാശം
കടലിന്
കടല്‍
കാറ്റിന്
പിന്നെയും
പുത്തന്‍ പിള്ളേര്‍ക്ക്
മറികടന്നും പറക്കാമെന്ന്
തോന്നല്‍
തോന്നുമ്പോലൊരു നില്പ്
നീണ്ടുനിവരാന്‍ നിലയില്ലെന്നറിവ്
നിലയ്ക്കക്കള്ളിയ്ക്കായാജ്ഞാനുവര്‍ത്തി
തിരുനെറ്റിച്ചോപ്പ് നടുവെട്ടിക്കീറി-
നെറ്റിച്ചുളിവ്; എന്നും !

സച്ചിദാനന്ദന് (എന്നും മറ്റും)