തിരിച്ചു പോകുന്നവര്‍

കഴിഞ്ഞ കാലത്തിന്‍ചിറകുകള്‍ ചാമ്പലായ്

ഇടി മിന്നിക്കണ്ണഞ്ചിവഴികളടഞ്ഞു.
കൊടിയും കിനാക്കളും കക്ഷത്തിറുക്കി
ഇളം ചുവടുവെച്ച് തിരിച്ചുപോകുന്നു:
10വരും കാലം നോക്കി ജലമുറി നില്‍ക്കും
ആര്‍ദ്രത ചൂഴ്‌ന്നെടുത്ത നയനങ്ങളോടെ
മനുഷ്യനെത്തിന്നാനറിഞ്ഞുകൂടാത്തവര്‍
മുയലിനെക്കൊല്ലാന്‍ മറന്നേ പോയവര്‍
കുരുന്നിലേ മുടിഞ്ഞ മനസ്സും
മുറുക്കിച്ചുവപ്പിച്ച ചിരിതൂക്കി
ഉയരത്തിലുറപ്പിച്ച തലയുമായി
ഉടയോനു വേണ്ട കിടമനഞ്ഞകൊ –
ണ്ടിവരുടെ മുന്നില്‍ കരഞ്ഞു ചിരിക്കുന്നു,
കരിറാന്തല്‍.
ആയിരം വിരല്‍തൊട്ടു വരിവരിയായി
മരണത്തിനായി പറക്കുന്ന വിദ്യയും ബലി നല്കി
പുതിയ പകലും പ്രകാശവും പ്രവചിച്ച് :
ബലിഗീതങ്ങള്‍ തെറ്റിപ്പറഞ്ഞു ശീലിച്ചവര്‍
സ്വയമൊരു കുരിശായതിലന്യരെ തറയ്ക്കാനറച്ചിരുന്നവര്‍.
ഒരേയൊരു ജ്വാലയായ്
നീലത്തിളക്കം കരളിലുപേക്ഷിച്ച്
കിണ്ണവും വെള്ളവും റാന്തലും
പിന്നിലെക്കേലായില്‍ മാമ്പൂമണങ്ങളും
പിന്നിട്ട്
തവളക്കിനാവിന്റെ വജ്രത്തിളക്കവും വെട്ടിച്ച്
മഴയും ചുമന്നു തിരിച്ചുപോരുന്നു.
സേതുവിന് ഏ സോമന് (എന്നും മറ്റും)