Section

malabari-logo-mobile

മഞ്ഞു പൂശിയ തീവണ്ടി

HIGHLIGHTS : വിശപ്പിന്റെ കണക്കെഴുതുന്ന വാസു മുതലാളിയുടെ 'മേല്‍നോക്കി ഗുഹ'ന്റെ കുറിപ്പുകള്‍

˜ വിശപ്പിന്റെ കണക്കെഴുതുന്ന വാസു മുതലാളിയുടെ ‘മേല്‍നോക്കി ഗുഹ’ന്റെ കുറിപ്പുകള്‍ നിറയെ കല്ലും മണലും കമ്പിയും സിമന്റും കടിക്കുന്നു. വെള്ള ഷര്‍ട്ടിന്റെ കൈത്തെറിപ്പില്‍ ചുരുട്ടിവെച്ച മുഷിഞ്ഞ കടലാസില്‍ കറുത്ത കവിതകളും ചിണുങ്ങാത്ത ചില്ലി തുട്ടുകളും തൊഴിലാളി കാണാതെ ഉറങ്ങുന്നു.
˜ ഗോഷ്ച്ചായനേം പരപ്പനാടുകളേം തേടി വാസുവും ഗുഹനും. ഒട്ടിയ വയറ് ഒഴിച്ച് ഒറ്റ മുണ്ടിന്റെ ഗുഹ്യമായ കുത്തില്‍ തിരുകി വിയര്‍ത്തിറങ്ങുന്ന കുപ്പിയില്‍ ഗുഹന്റെ വിരല്‍പ്പാടുകള്‍.
˜ നടുക്കണ്ടി………..ദണ്ഡും വടിയുമായി തുറക്കപ്പെടാത്ത മുറിയില്‍ തുറന്ന ഒറ്റക്കണ്ണുമായി ഉറങ്ങുന്ന യോഗീശരന്‍………രാവുണ്ടുറങ്ങാത്ത നരിച്ചീറും, മരപ്പട്ടിയും ഒളിച്ചോടുന്ന ഒഴിവു ദിനങ്ങള്‍- നടുക്കണ്ടിയിലെ ഇരുള്‍ മുറിയില്‍ പരപ്പനാടുകള്‍……മുശിട് മണക്കുന്ന മുട്ടാടുകള്‍…….. മൂടില്ലാതാടുന്നു. അമ്മൂട്ടി, ബാലന്‍, ബീരാന്‍കുട്ടി, സമദ്ദ്, വല്‍സല്‍, ചന്ദ്രന്‍, വാസു, ഗുഹന്‍………..പിന്നെ ഞാനും കുറേ പേരില്ലാത്താടുകളും.
˜ ദര്‍പ്പണയും സിനിമോത്സവും…….വഴി നീളേ സിനിമകള്‍……..ആന്ദ്രേ വൈദയും……..അഗ്രഹാരത്തില്‍ കഴുതയും………പിന്നെ ഉള്ളത് മതിയും………പ്രൊജക്ടര്‍ ചുമക്കുന്ന ഗുഹന്‍ കുട്ടി……….സ്‌ക്രീന്‍ ചുമക്കുന്ന ബീരാന്‍കുട്ടി……..സ്പീക്കര്‍ ചുമക്കുന്ന ബാലന്‍കുട്ടി………കൊച്ച് പുസ്തകം കൊടുക്കുന്ന അമ്മൂട്ടി……പിന്നെ വായതെറ്റിയ ഞാന്‍കുട്ടി………….പിറകെ വരി തെറ്റിയ പരപ്പനാടുകളും………കടപ്പുറങ്ങളില്‍………കടലുണ്ടികളില്‍…….. പോത്തും കുഴികളില്‍…….പിന്നെ കാണാത്തിടങ്ങളില്‍……….എല്ലാം സിനിമാ….സിനിമ……..ജനകീയസിനിമ.
˜ നടുക്കണ്ടിയിലെ ഗോവണി……..ഇളകിയ തടിപ്പടിയുടെ കവിതക്കിടുക്കുകളില്‍ തങ്ങിതങ്ങി കുപ്പിയറിയാതെ ഗ്ലാസുകളറിയാതെ പതിയെ പതിയെ കവിത കുറിച്ച് കയറിയിറങ്ങുന്ന ഗുഹന്‍. വള്ളിക്കുന്നിറങ്ങി പരപ്പിലോടോടുന്ന തീവണ്ടിക്കിടുക്കുകള്‍ പോലെ ഗുഹന്റെ നാവിറങ്ങിയ കവിതകള്‍.
˜ ഗുഹന്‍ എന്റെ ചെവിയോട് പറഞ്ഞു…………താഴെ ജോണ്‍ ഏബ്രഹാം വന്ന് നില്‍ക്കുന്നു …………..ഞെട്ടി ഉണരാതെ ഗോവണിയിറങ്ങി മറിഞ്ഞ് താഴെ വീണ്……. മുകളിലെ ഞാന്‍ ………..മുടന്തി കണ്ടു………ജോണണ്ണന്‍………….പള്ളിപ്പുറത്തെ കര്‍ത്താവിന്‍ പ്രതിമയ്ക്ക് കാവല്‍ നില്‍ക്കും കാന്തം പോലെ …………നടുക്കണ്ടി മുറ്റത്തൊരു ഉശിരന്‍ കുരിശിന്‍ പ്രതിമ കൈകള്‍ വീശി…..ജോണണ്ണന്‍………….കെട്ടിപ്പിടിച്ചെനിക്കൊരു നാറുന്ന ഉമ്മ……പിന്നെ പറ്റിയൊലിച്ച തുപ്പല്‍ മണവും…….. തിണ്ണയിലിരിക്കുന്ന അണ്ണന്മാര്‍………സോമനും സമദും അമ്മദും……കാര്യം സാരം ………ഗൗരവം.
˜ നടുക്കണ്ടിയുടെ ഇടത്തിണ്ണയില്‍ കയറിപ്പറ്റി തൂണും ചാരി… ഈരിഴത്താടിയുഴിഞ്ഞ് ചുരുട്ടി ചുരുണ്ട രോമം വലിച്ച് കടിച്ച് പൊട്ടിക്കാതെ അയവെട്ടുന്ന ഗുഹന്‍….
˜ സോമനും, സമദും എന്നെ ചൊറിഞ്ഞു…..ഞാന്‍ എല്ലാരേം ചോറിഞ്ഞു…….പിന്നെ കൂട്ടച്ചൊറി……..ചൊറിയോ ചൊറി……….മണമുള്ള ചൊറി…….ജോണണ്ണന്‍ മാവിന്‍ ചില്ലയിലൊരു മാങ്ങ കണ്ടു……..മഞ്ഞ് പൂശിയ മാവിലകളില്‍ മറഞ്ഞിരിക്കുന്ന പച്ച മാങ്ങ…….മണക്കുന്ന മത്തുമായി അണ്ണന്‍ കല്ലെടുത്തു…………….പിന്നെ കൊളിയെടുത്തു………മാവേലെറിഞ്ഞു…….എറിയോ എറി……..നിര്‍ത്തില്ലാത്തെറി. ഗുഹന്‍ ഇറങ്ങി കമ്പെടുത്തു………അണ്ണനെറിയാന്‍ അനിയന്‍ കമ്പ് കൊടുത്തു. എറിയോടെറി…………..മണമുള്ളഎറി……..നിര്‍ത്തില്ലാത്തെറി………..മാങ്ങ നിന്നാടി………അണ്ണനും നിന്നാടി………..നിര്‍ത്താതെ നിര്‍ത്താതെ…….
˜ ചൊറി നിന്നു……….എറി നിന്നു……….മാങ്ങ നിന്നാടി…….നിര്‍ത്താതെ നിര്‍ത്താതെ. പരപ്പനാടുകള്‍ അണ്ണനെതെളിച്ചു ആടിപ്പാടി ഫറൂക്കിലേക്ക് തീവണ്ടി കയറി. ഗുഹന്‍ അമ്മയെ കാണാന്‍……..കണ്ടതു കഴിക്കാന്‍……….പിന്നെ കവിത എഴുതാന്‍………വിശന്ന് വള്ളിക്കുന്നിലിറങ്ങി.
˜ പരപ്പനാടുകള്‍ വീണ്ടും തീവണ്ടി വിട്ടൂ…….നിര്‍ത്താതെ……….നിര്‍ത്താതെ……….തീ പടര്‍ന്നു ജനകീയ തീ …….സിനിമാ തീ……..ഒഡേസ തീ…….തീയോ തീ……തീവണ്ടി നിറയെ തീ…….അണ്ണന്‍ എവിടയോ ചാടിയിറങ്ങി……..അമ്മയെ കാണാന്‍………….കാണുന്നത് കാണാന്‍………കാണാത്തതും കാണാന്‍……….. ഗുഹനെ പോലെ….. അനിയനെ പോലെ….
˜ മഞ്ഞുപൂശിയ തീയുമായി ഇന്നും ഞങ്ങള്‍ തീവണ്ടി വിടുന്നു പാളമറിയാതെ…….പകലറി യാതെ………. രാത്രിയറിയാതെ……….ഗുഹനറിയാതെ……. ആരുമറിയാതെ…..

book 004

ഗുഹന്‍ സ്മരണ

വാങ്മയങ്ങള്‍ തികയാത്തവന്‍

വസ്ത്രത്തിനും വിശുദ്ധ വചനങ്ങള്‍ക്കുമപ്പുറത്ത്

ഗുഹാചിത്രങ്ങള്‍

തിരിച്ചു പോകുന്നവര്‍

എന്നും മറ്റും

വെള്ളപ്പൊക്കം

ദൈവത്തിനുറങ്ങണം

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!