ജിഎസ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

Story dated:Friday June 30th, 2017,11 19:am

ദില്ലി: രാജ്യവ്യാപകമായി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാത്രി 12 മണിക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയിലേക്ക് രാജ്യം നീങ്ങിയതായി പ്രഖ്യാപിക്കും. അര്‍ധരാത്രി നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതെസമയം സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.