മലപ്പുറത്തെ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി

congressമലപ്പുറം: കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക്‌ സ്വീകരണമൊരുക്കാന്‍ മലപ്പുറത്തെ കോണ്‍ഗ്രസ്സ്‌ ഡിസിസി ഓഫീസില്‍ നടന്ന യോഗത്തിനെത്തിയവര്‍ ചേരി തിരിഞ്ഞ്‌ തമ്മിലടിച്ചു. രംഗം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരയും കയ്യേറ്റ ശ്രമം. മലപ്പുറം മണ്ഡലം കമ്മറ്റിയയുടെ സ്വീകരണ ആലോചനായോഗമാണ്‌ കൂട്ടത്തല്ലില്‍ കലാശിച്ചത്‌.

നവംബര്‍ 12 ന്‌ ജില്ലയിലെത്തുന്ന ജനപക്ഷയാത്രയുടെ സ്വീകരണത്തിന്റെ മറവില്‍ വ്യാപകമായ വ്യാജപിരവ്‌ നടക്കുന്നതായി ഒരു വിഭാഗം പരാതി നല്‍കിയിരുന്നു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോളാണ്‌ തര്‍ക്കം തുടങ്ങിയത്‌. ഉന്തും തള്ളും തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ ഓഫീസിന്‌ പുറത്തെത്തി പിന്നീട്‌ കണ്ടത്‌ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പൊതിരെ തല്ല്‌കൂടന്നതായിരുന്നു.

മലപ്പുറം മേല്‍മുറി വാര്‍ഡില്‍ നടന്ന സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ അടിയില്‍ കലാശിച്ചത്‌. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി മാധ്യമങ്ങളോട്‌ പറഞ്ഞു.

photo courtesy deshabhimani daily