നവവധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

kidnappedതിരു നവവധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാറിലെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്.

കാറിലെത്തിയ നാലു യുവാക്കളാണ് യുവതിയെ ഭീഷണിപ്പെടുത്തി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൂധനാഴ്ച വൈകീട്ടായിരുന്നു സംഭവും. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഈ യുവതിയുടെ വിവാഹം കഴിഞ്ഞത്്. വിവാഹ ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ഇന്നലെ തിരച്ചെത്തിയിരുന്നു. യുവതിയോടൊപ്പമുണ്ടായിരുന്ന ഇയാളെയും സംഘം ആക്രമിച്ചതായി പറയപ്പെടുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഈ സംഘത്തിലെ ഒരാളുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും യുവതി ആവിശ്യപ്പെട്ടതനുസരിച്ചാണ് തങ്ങള്‍ വാഹനവുമായി വന്നതാണെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. യുവതിയുടെ നാട്ടുകാരായ വിപിന്‍ പ്രദീപ് എന്നീ യുവാക്കളാണ് പിടിയിലായത്.