എല്ലാ മന്ത്രിമാരുടെ വീടുകളിലും മാതൃകാ കൃഷിത്തോട്ടം തുടങ്ങും – കൃഷി മന്ത്രി

verti-grow-bag-500x500തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എല്ലാ മന്തിമാരുടെ വീടുകളിലും കൃഷിത്തോട്ടം തുടങ്ങുമെന്ന്‌ കൃഷി മന്ത്രി വി.എസ്‌. സുനില്‍കുമാര്‍. മാതൃകാ തോട്ടത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗിക വസതിയായ ഗ്രേസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരുടെ വീടുകളിലേക്ക്‌ വേണ്ട പച്ചക്കറികള്‍ അവിടെത്തന്നെ ഉത്‌പാദിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ വീട്ടില്‍ പച്ചക്കറി തോട്ടം ആരംഭിക്കാന്‍ വേണ്ട സാധനങ്ങള്‍ കൃഷി വകുപ്പ്‌ എത്തിച്ചതായി കൃഷി മന്ത്രി പറഞ്ഞു. കൃഷി കര്‍ഷക ക്ഷേമ വകുപ്പ്‌ ഡയറക്ടര്‍ അശോക്‌ കുമാര്‍ തെക്കന്‍, വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.