നരച്ച മുടിയാണോ പ്രശ്‌നം…എന്നാല്‍ പ്രകൃതിദത്തമായ ഇവയൊന്നു ചെയ്തു നോക്കു…മാറ്റം ഉറപ്പ്

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രായമാകുന്നതിനു മുമ്പേയുള്ള നരച്ച മുടി. ഏത്ര പ്രായമായവരും തങ്ങളുടെ മുടി വെളുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്ഥവം. മുടി നരയ്ക്കുന്നത് ഇന്നത്തെ ചുറ്റുപാടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രവണതായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രായം മാത്രമല്ല സ്ട്രസ്സും പോഷകഹാരങ്ങളുടെ കുറവുമെല്ലാം മുടി നരയ്ക്കാന്‍ ഇടയാക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില വഴികളിലൂടെ മുടി നരയക്കുന്നത് ഒരു പരിതിവരെ കുറയ്ക്കാവുന്നതാണ്.

ഇത്തരം ചില വഴികള്‍ ഒന്നു പരിചയപ്പെടാം….

ചെരുപ്പുകള്‍ ഉപയോഗിക്കാതെ നനഞ്ഞ പുല്ലിലൂടെ രാവിലെ നടക്കുന്നത് നരയെ തടയാനുള്ള ഒരു മാര്‍ഗമാണ്. രാവിലെ ഒരു ഗ്ലാസ് ക്യാരറ്റ ജ്യൂസ് ശീലമാക്കുന്നതും ഏറെ ഗുണകരമാണ്. തല കുളിക്കുന്നതിന് മുന്‍പായി തലയില്‍ ബട്ടര്‍ പുരട്ടി മസാജ് ചെയ്യുന്നത് നര ഒഴിവാക്കാനുള്ള ഒരു വഴിയാണ്. അയഡിന്‍ അടങ്ങിയ പഴം, മീന്‍ എന്നിവ കഴിക്കുന്നതും സഹായകരമാണ്. എള്ള് അരച്ചു തലയില്‍ പുരട്ടുന്നതും എള്ള് തൈരില്‍ കലര്‍ത്തി രാവിലെ കഴിക്കുന്നതും നരച്ച മുടിയെ ഒഴിവാക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതും നരയെ തടയാന്‍ സഹായിക്കുന്നു. കാരണം ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും അകാലനരയ്ക്കുള്ള കാരണം.