ഗ്രീന്‍പീസ്‌ ഉദ്യോഗസ്ഥന്‌ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന്‌ അനുമതി നിഷേധിച്ചു

greenpeaceഗ്രീന്‍പീസ്‌ ഉദ്യോഗസ്ഥന്‌ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന്‌ ഇമിഗ്രേഷന്‍ അനുമതി നിഷേധിച്ചു. സിഡ്‌നില്‍ നിന്നും ഇന്ത്യയിലേക്ക്‌ വരുകയായിരുന്ന ഗ്രീന്‍പീസ്‌ ഉദ്യോഗസ്ഥനായ ആരോണ്‍ ഗ്രേ ബ്ലോക്കിനെയാണ്‌ ഇന്ത്യയില്‍ പ്രവേശിക്കുന്നത്‌ വിലക്കിയിരിക്കുന്നത്‌.

അതെസമയം എന്താണ്‌ വിലക്കാന്‍ കാരണമെന്ന്‌ ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടില്ല. ഗ്രീന്‍പീസിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ്‌ മതിയായ യാത്രാ രേഖകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥന്‌ അനുമതി നിഷേധിച്ചതെന്ന്‌ ഗ്രീന്‍പീസ്‌ ആരോപിച്ചു.

നേരത്തെ ഗ്രീന്‍പീസ്‌ പ്രവര്‍ത്തകയായ പ്രിയ പിള്ളക്ക്‌ വിദേശ യാത്രാനുമതി നിഷേധിച്ചത്‌ വിവാദമായിരുന്നു.