Section

malabari-logo-mobile

ഇറ്റലിയില്‍ ജങ്കാര്‍ ദുരന്തം;രക്ഷാപ്രവര്‍ത്തനം തുടരുന്നു

HIGHLIGHTS : ഗ്രീസ്‌ : അഞ്ഞൂറേളം യാത്രക്കാരുമായിപ്പോയ ജങ്കാറിന്‌ ഇറ്റാലി, ബാള്‍ക്കന്‍ മുനമ്പുകള്‍ക്കിടയ്‌ക്കുള്ള എയിഡ്രിയാറ്റിക്‌ കടലില്‍ വെച്ച്‌ തീപിടിച്ചു. ജങ...

RT_ferryഗ്രീസ്‌ : അഞ്ഞൂറേളം യാത്രക്കാരുമായിപ്പോയ ജങ്കാറിന്‌ ഇറ്റാലി, ബാള്‍ക്കന്‍ മുനമ്പുകള്‍ക്കിടയ്‌ക്കുള്ള എയിഡ്രിയാറ്റിക്‌ കടലില്‍ വെച്ച്‌ തീപിടിച്ചു. ജങ്കാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. ഇരുന്നുറോളം പേരെ രക്ഷപ്പെടുത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. കടലിലേക്ക്‌ എടുത്തുചാടിയ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്‌. ഗ്രീസ്‌, ഇറ്റലി, ടര്‍ക്കി, അലബാനിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ ജങ്കാറിലുള്ളത്‌. ഗ്രീസില്‍ നിന്നും ഇറ്റലിയിലേക്ക്‌ പോവുകയായിരുന്നു ജങ്കാര്‍.

പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്‌ നടക്കുന്നത്‌. തീപിടുത്തമുണ്ടായ ഉടനെ 13 ലധികം പേരെ സമീപത്തുള്ള ചരക്കുകപ്പലിലേക്ക്‌ മാറ്റിയിരുന്നു. നിരവധി പേര്‍ക്ക്‌ പൊള്ളലേറ്റതായും യാത്രക്കാര്‍ കടലില്‍ ചാടിയതായും റിപ്പോര്‍ട്ടുണ്ട്‌.

sameeksha-malabarinews

ജങ്കാറില്‍ 222 വാഹനങ്ങളും 411 യാത്രക്കാരും 55 ജീവനക്കാരുമാണ്‌ ഉണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!