തീറ്റപുല്‍ കൃഷി പരിശീലനം

മലപ്പുറം: ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മാര്‍ച്ച് 13, 14 തിയ്യതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ മാര്‍ച്ച് 13 രാവിലെ 10 ന് ഫേട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2414579