Section

malabari-logo-mobile

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 8 ജില്ലാതല രജിസ്‌ട്രേഷന്‍ തുടങ്ങി

HIGHLIGHTS : കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 8 ന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ തുടങ്ങി. മലബാര്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി വ...

കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 8 ന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ തുടങ്ങി. മലബാര്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍ കുട്ടി, കണ്ണങ്കണ്ടി മാനേജിംഗ് ഡയറക്ടര്‍ പരീദ് കണ്ണങ്കണ്ടി എന്നിവരില്‍ നിന്നും പ്രീമിയം രജിസ്‌ട്രേഷനുള്ള 20,000 രൂപയുടെ ചെക്കുകള്‍ സ്വീകരിച്ച് എ പ്രദീപ് കുമാര്‍ എം.എല്‍.എ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല അദ്ധ്യക്ഷത വഹിച്ചു. ജി.കെ.എസ്.എഫ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ പൊതുവാള്‍, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍, കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ വിര്‍ക്കിംഗ് പ്രസിഡണ്ട് ആഷിഖ്.വി, ഡി.ടി.പി.സി സെക്രട്ടറി പി.ജി രാജീവ് , മലബാര്‍ ഐ.ടി ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്.തോംസണ്‍ ചാക്കോ, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് മെമ്പര്‍ അഡ്വ.പി.എം നിയാസ്, ബേക്ക്‌സ് അയോസിയേഷന്‍ കാലിക്കറ്റ് സെക്രട്ടറി ജുനൈസ് എ.കെ, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മുഹമ്മദ് ഫൈസല്‍, ജി.കെ.എസ്.എഫ് ജില്ലാ മാനേജര്‍ ദിനൂപ് മോഹനന്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!