പെരുവള്ളുര്‍ പഞ്ചായത്തിലെ വനിത അംഗം രാജിവെച്ചു


തേഞ്ഞിപ്പലം പെരുവള്ളുര്‍ ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡ് അംഗം ആസ്യ അഷറഫ് രാജിവെച്ചു. മുസ്ലീം ലീഗ് അംഗമാണ് ആസ്യ.
രാജി പിന്‍വലിപ്പിക്കാന്‍ എംഎല്‍എയടക്കമുള്ളവര്‍ ഇടപെട്ടിട്ടും ആസ്യ വഴങ്ങിയില്ലെന്നാണ് സുചന. പഞ്ചായത്ത് സക്രട്ടറിക്കാണ് രാജി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്ങിലും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത കുടുംബത്തോടെ സ്ഥലത്തില്ലന്നാണ് വിവരം.
നേരത്തെ പെരുവള്ളുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എപി അഷറഫിന്റെ ഭാര്യയാണ് ആസ്യ.
നിലവില്‍ 11 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഈ രാജിയോടെ അത് പത്തായി കുറഞ്ഞു.എല്‍ഡിഎഫിന് ഏഴ് അംഗങ്ങളാണ് ഉള്ളത്.