രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. രാവിലെ 9.30ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായി അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യകേരള സന്ദര്‍ശനമാണ്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തിയത്.

കൊല്ലത്ത്  അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍  ആണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി, അവിടെനിന്ന് റോഡുമാര്‍ഗം  അമൃതാനന്ദമയീമഠത്തിലേയ്ക്കു പോകും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.