Section

malabari-logo-mobile

ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

HIGHLIGHTS : തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാസംഗം. വളരെ തിടു...

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാസംഗം. വളരെ തിടുക്കപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നോട്ട് നിരോധന തീരുമാനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്ന് ഗവര്‍ണര്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെയുളള എല്ലാ ജനങ്ങളെയും സാരമായി ബാധിച്ചു. മികച്ച സേവനത്തിനുളള സമഗ്രനിയമം കൊണ്ടുവരുമെന്നും, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍  പറഞ്ഞു.

sameeksha-malabarinews

. മികച്ച സേവനത്തിനുളള സമഗ്രനിയമം കൊണ്ടുവരുമെന്നും, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ചെറുക്കാന്‍ ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കാരണം റവന്യു വരുമാനത്തില്‍ സാരമായ കുറവുണ്ടായി. കൂടാതെ സഹകരണ മേഖല നിശ്ചലമായെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭവനരഹിതര്‍ക്കായി 4.32 ലക്ഷം വീടുകള്‍ നല്‍കുമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും 5 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയംപര്യാപ്തത നേടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

അതെസമയം  ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താതെ തന്നെ സര്‍ക്കാരിനെതിരെയുളള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!