ഗവര്‍ണര്‍ താനൂരില്‍; വിദ്യാര്‍ഥി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും

താനൂര്‍: കേരള നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കു പാര്‍ലമെന്ററി സെമിനാര്‍, വിദ്യാര്‍ത്ഥി പാര്‍ലമെന്റ്, നിയമസഭാ ചരിത്ര എക്‌സിബിഷന്‍ എിവ സംഘടിപ്പിക്കുതിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്‍ു. ജൂ 6ന് ദേവധാര്‍ ഗവമെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പരിപാടികള്‍ നടക്കുക. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വിദ്യഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് എിവര്‍ പങ്കെടുക്കും. ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിപാടി സംഘടിപ്പിക്കുത്. 3000 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
യോഗം വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സ സി.കെ. സുബൈദ, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈര്‍, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. പ്രജിത, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ്, വിദ്യാഭ്യാസ ഡെപ്യൂ’ി ഡയറക്ടര്‍ പി. സഫറുള്ള, എ.ഇ.ഒ. വി.സി ഗോപാലകൃഷ്ണന്‍, തിരൂര്‍ സി.ഐ. എം.കെ ഷാജി, മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എിവര്‍ സംസാരിച്ചു.