Section

malabari-logo-mobile

സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തമിക്ക് വിട്ടു നല്‍കിയ സബ് കലക്ടറുടെ ഉത്തരവിന് സ്റ്റേ

HIGHLIGHTS : തിരുവനന്തപുരം: സര്‍ക്കാര്‍ വര്‍ക്കലയില്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയ തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ല...

തിരുവനന്തപുരം: സര്‍ക്കാര്‍ വര്‍ക്കലയില്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയ തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണര്‍ അതേ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഉരവിട്ടു.വി ജോയി എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

വര്‍ക്കല വില്ലേജിലെ ഇലമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. ഇവിടെ പോലീസ് സ്‌റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് സ്ഥലമുടമ ജെ ലിജി ഹൈക്കോടതിയെ സമീപിക്കുന്നത്. തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇതില്‍ തഹസില്‍ദാറുടെ നടപടി റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. റീ സര്‍വ്വേ 227 ല്‍ പെട്ട 27 സെന്റ് സ്ഥലത്തെ ചൊല്ലിയാണ് തര്‍ക്കം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!