Section

malabari-logo-mobile

കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത്‌ തടയുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കും

HIGHLIGHTS : ദില്ലി : കുറ്റവാളികളായ ജനപ്രതിനിതികളെ അയോഗ്യരാക്കുന്നത് മറികടക്കാനുളള വിവാദ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു.

lirvFeggeciദില്ലി : കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് മറികടക്കാനുളള വിവാദ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ്സ്് കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കും.

അതേ സമയം ഇന്നു വൈകുന്നേരം ചേരുന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിന് ശേഷം മാത്രമേ തീരുമാനം ഔദേ്യാഗികമായി പ്രഖ്യാപിക്കൂ. മന്ത്രി സഭക്ക് പുറമെ കോണ്‍ഗ്രസ്സ് കോര്‍ കമ്മറ്റി കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നുണ്ടായ ഈ തീരുമാനത്തോടെ പ്രധാനമന്ത്രി നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.

sameeksha-malabarinews

ഈ ഓര്‍ഡിനന്‍സിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഇന്നു രാവിലെ കൂടി കാഴ്ച നടത്തിയിരുന്നു.

ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി മറി കടക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ജന പ്രാതിനിത്യ നിയമ ഭേദഗതി കൊണ്ടു വന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!