Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന്‌ പണിമുടക്കുന്നു

HIGHLIGHTS : തിരു:ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന്‌ പണിമുടക്കുന്നു. ഇടതുപക്ഷ സര്‍വ...

prakadanam -malappuramതിരു:ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന്‌ പണിമുടക്കുന്നു. ഇടതുപക്ഷ സര്‍വീസ്‌ സംഘടഡനകളുടെ ആഭിമുഖ്യത്തിലാണ്‌ സൂചനാ പണിമുടക്ക്‌ നടത്തുന്നത്‌. പണിമുടക്കിന്‌ സര്‍ക്കാര്‍ ഡയസ്‌നോണ്‍ ബാധകമാക്കിയിട്ടുണ്ട്‌. പത്താം ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, , അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത്‌.

പണിമുടക്കിനെ തുടര്‍ന്ന്‌ ഇന്ന്‌ ഓഫീസില്‍ ഹാജരാകാത്തവരുടെ പേരും തസ്‌തികയും അയച്ചുകൊടുക്കണമെന്നും വിവിധ വകുപ്പ്‌ അധ്യക്ഷന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.സര്‍ക്കാര്‍ പത്താം ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നു വെന്ന്‌ ആരോപിച്ചാണ്‌ സമരം നടത്തുന്നത്‌. ഇടക്കാല ആശ്വാസം അനുവദിക്കുക, തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്‌.

sameeksha-malabarinews

പണിമുടക്കിനെ തുടര്‍ന്ന്‌ കേരള യൂണിവേഴ്‌സിറ്റി ഇന്ന്‌ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!