ജോലിചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇനി ആനൂകൂല്യങ്ങള്‍ ഇല്ല

Untitled-1 copyദില്ലി: ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംബാവം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വാര്‍ഷിക ഇന്‍ക്രിമെന്‍്‌ അനുവദിക്കരുതെന്ന്‌ ഏഴാം ശമ്പളകമ്മീഷന്‍ ശിപാര്‍ശ ചെയ്‌തു. സര്‍്‌ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ്‌ ശരാശരിയില്‍ നിന്ന്‌ ഉയര്‍ന്ന്‌ നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പളവര്‍ദ്ധനവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ പാടുള്ളൂവെന്ന്‌ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. അല്ലാത്തവര്‍ക്ക്‌ ഒന്നുകില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ആനൂകൂല്യങ്ങള്‍ കരസ്ഥമാക്കാം.അല്ലെങ്കില്‍ സ്വമേധയാ വിരമിക്കാനുള്ള അവസരം നല്‍കും.

സര്‍ക്കാര്‍ജീവനക്കാരുടെ സര്‍വ്വീസ്‌ കാലയളവ്‌ മാത്രം പരിഗണിച്ച്‌ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും താനെ ഉണ്ടായിക്കൊള്ളുമെന്ന ധാരണയാണ്‌ ഇപ്പോള്‍ നിലവിലുള്ളതെന്നും ഇതിനുപകരം ഓരോ ഉദ്യോഗസ്ഥന്റേയും പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്ന പെര്‍ഫോമന്‍സ്‌ റിലേറ്റഡ്‌ പേ(പി.ആര്‍.പി) സംവിധാനം കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വിഭാഗത്തിലും നടപ്പാക്കണമെന്നാണ്‌ ശമ്പള കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. നിശ്ചിത മാദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ പിന്നെയും ആനുകൂല്യങ്ങള്‍ പറ്റുന്നതിനിനോട്‌ കമ്മീഷന്‌ യോജിപ്പില്ലെന്നും അത്തരക്കാര്‍ക്ക്‌ സര്‍വ്വീസില്‍ കയറി 20 വര്‍ഷത്തേക്ക്‌ സ്ഥനക്കയറ്റം പോലും നല്‍തരുതെന്നുമാണ്‌ കമ്മീഷന്റെ അഭിപ്രായമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

ഈ നിയമം നടപ്പില്‍ വരുത്തുന്നതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ ഇത്‌ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്‌ചവരുത്തുന്നവര്‍ക്കുള്ള ശിക്ഷാ നടപടിയല്ലാത്തതിനാല്‍ ഇങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കപ്പെടാത്ത ജീവനക്കാര്‍ക്കെതിരെ ഇത്തരത്തിലുള്ള മറ്റ്‌ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ഒരു നിബന്ധനയായി ഇത്‌ മാറും.