Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാര്‍ മതസംഘടനകള്‍ക്ക് വേണ്ടി പണം പിരിക്കരുത്

HIGHLIGHTS : തിരു: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇനി മുതല്‍

MODEL 1 copyതിരു:  സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മത സാമുദായിക സംഘടനകളുടെ ഭാരവാഹികളാവുകയോ ഈ സംഘടനകളുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നോ പണം പിരിക്കനോ സ്വീകരിക്കാനോ പാടില്ല.

ഇത്തരം സംഘടനകള്‍ക്കു പുറമെ മത സാമുദായിക സംഘടനകള്‍ നടത്തുന്ന ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹിത്വം വഹിക്കാനും പാടില്ല.

sameeksha-malabarinews

ശാസ്ത്ര, സാഹിത്യ ജീവകാരുണ്യസംഘടനകളില്‍ ഭാരവാഹികളാകുന്ന ജീവനക്കാര്‍ ആ വിവരം സ്ഥാനമേറ്റ് ഒരു മാസത്തിനകം സര്‍ക്കാരിനെ അറിയിക്കണം ഈ സ്ഥാപനങ്ങളില്‍ തുടരുന്നത് പൊതുജനതാല്‍പര്യത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടാല്‍ ആ സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും ഭേദഗതി വരുത്തിയ പെരുമാററച്ചട്ടത്തില്‍ പറയുന്നു.

ജാതി മത സംഘടനകളുടെ ഭാരവാഹികളായ സര്‍്ക്കാര്‍ ജീവനക്കാര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചട്ടം ഭേദഗതി ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!