ജീവനക്കാരും അധ്യാപകരും ദേശീയ അവകാശ ദിനം ആചരിച്ചു

24.02.14 avakasha dinam prakadanamമലപ്പുറം:പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, നിയമനനിരോധനം പിന്‍വലിക്കുക, ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുക, തൊഴില്‍ നിയമങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായി ഭേദഗതി ചെയ്യുക, കരാര്‍-ദിവസക്കൂലി നിയമനങ്ങള്‍ അവസാനിപ്പിക്കുക, നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഇന്ന്‌ ജീവനക്കാരും അധ്യാപകരും എഫ്‌.എസ്‌.ഇ.ടി.ഒ.നേതൃത്വത്തില്‍ അഖിലേന്ത്യാ അവകാശദിനമായി ആചരിച്ചു. അവകാശ ദിനത്തിന്റെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം സി.എച്ച്‌.പ്രദീപ്‌ കുമാര്‍, ഉണ്ണി.പി, വി.വിജിത്‌ എന്നിവര്‍ സംസാരിച്ചു.