സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാവണം -ജില്ലാ കലക്‌ടര്‍

Story dated:Wednesday July 29th, 2015,11 11:am
sameeksha sameeksha

Training to Traffic offenders on 24-7-2015മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പ്രതിബദ്ധതയൊടെ പ്രവര്‍ത്തിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, വില്ലേജ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക്‌ വിവരാവകാശ-സേവനാവകാശം നിയമങ്ങളെക്കുറിച്ച്‌ നടത്തിയ പരിശീലന ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. പഴയ തലമുറയിലെ ജീവനക്കാര്‍ക്ക്‌ പൊതുജനങ്ങളുമായി കൂടിതല്‍ അടുപ്പമുണ്ടായിരുന്നു. പുതുതലമുറ നിലവിലുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും സേവനാവകാശ നിയമം അനുശാസിക്കുന്ന മാനദണ്‌ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്‍ഡ്‌ ഡിസാസ്റ്റര്‍ മാനെജ്‌മെന്റ്‌(ഐ.എല്‍.ഡി.എം) ന്റെ ആഭിമുഖ്യത്തിലാണ്‌ പരിശീലനം നടന്നത്‌. റിസോഴ്‌സ്‌ പേഴ്‌സനും തിരൂര്‍ ലാന്‍ഡ്‌ അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാറുമായ ബി. അശോകന്‍ ക്ലാസെടുത്തു. ഹുസൂര്‍ ശിരസ്‌തദാര്‍ പി. എ. അബ്‌ദുസമദ്‌ സംസാരിച്ചു.