സര്‍ക്കാരിന്റെ ഒരു വര്‍ഷം : ഡോക്യുമെന്ററി ഇന്ന് ദൂരദര്‍ശനില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ നവകേരളത്തിന്റെ ഒരു വര്‍ഷം എന്ന ഡോക്യുമെന്ററി ഇന്ന് വൈകിട്ട്’് ഏഴു മണിക്ക് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും. തിങ്കളാഴ്ച രാത്രി 10 മണിക്കാണ് പുന:സംപ്രേഷണം. വകുപ്പ് തന്നെ നിര്‍മ്മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയ കേരളം ഇന്ന്് രാവിലെ ഒമ്പത് മണിക്ക് ദൂരദര്‍ശനില്‍ കാണാം.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ നവകേരളം എന്ന പരിപാടി ഇന്ന്് രാവിലെ എ’് മണിക്ക് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും.

Related Articles