സര്‍ക്കാര്‍ ബാറില്‍ തട്ടിതടയുന്നു

sudheeran-k-babuതിരു: കേരളത്തിലെ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍ വലയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാരിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സില്‍ രൂപം കൊണ്ട പ്രതിസന്ധി തുടരുന്നു. എക്‌സൈസ് മന്ത്രി കെ ബാബുവും വിഎം സുധീരനും ഇന്നു നടത്തിയ ചര്‍ച്ചയിലും തീരുമാനമുണ്ടായില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി നാളെ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച് നടത്തും.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുധീരനെ കാണന്‍ മന്ത്രി ബാബു എത്തിയത്. ചര്‍ച്ചക്ക് ശേഷം ലൈസന്‍സ് സംബന്ധിച്ച് ഒരു തീരുമാനവുമായില്ലെന്ന് സൂധീരന്‍ മാധമങ്ങളോട് പറഞ്ഞു. താനും കേപിസിസി പ്രസിഡന്റുമുായി ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശനമല്ല ഇതെന്ന് കെബാബുവും പ്രതികരിച്ചു.

കോണ്‍ഗ്രസ്സിലെ തര്‍ക്കം തീര്‍ന്നിട്ടുമതി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കുന്നത് എന്നാണ് തീരുമാനം