Section

malabari-logo-mobile

പണിമുടക്കില്‍ ഓഫീസുകളും വിദ്യാലയങ്ങളും സ്‌തംഭിച്ചു

HIGHLIGHTS : മലപ്പുറം :സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്കില്‍ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും പ്രവര്‍ത്തനം സ്‌തംഭിച്ചു...

ngoമലപ്പുറം :സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്കില്‍ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും പ്രവര്‍ത്തനം സ്‌തംഭിച്ചു. സമയബന്ധിത ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, , ഇടക്കാലാശ്വാസം അനുവദിക്കുക, , അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ജീവനക്കാരും അദ്ധ്യാപകരും ഇന്ന്‌ പണിമുടക്കിയത്‌. .

സബ്‌ ട്രഷറി ചങ്ങരംകുളം, സഹകരണ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌, പൊന്നാനി, താലൂക്ക്‌ സപ്ലൈ ഓഫീസ്‌ പൊന്നാനി, കയര്‍ പ്രൊജക്‌ട്‌ ഓഫീസ്‌ പൊന്നാനി, താലൂക്ക്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഫീസ്‌ പൊന്നാനി, ഇറിഗേഷന്‍ സബ്‌ ഡിവിഷന്‍ ഓഫീസ്‌ പൊന്നാനി, പോര്‍ട്ട്‌ ഓഫീസ്‌ പൊന്നാനി, വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ , ലീഗല്‍ മെേ്രട്രാളജി ഓഫീസ്‌ പൊന്നാനി, ടൗണ്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസ്‌ തിരൂര്‍, ഫുഡ്‌ ഇന്‍സ്‌പ്‌ക്‌ടര്‍ ഓഫീസ്‌ തിരൂര്‍, പരിയാപുരം, വെട്ടം, താനാളൂര്‍ വില്ലേജ്‌ ഓഫീസുകള്‍, പുറത്തൂര്‍, നിറമരുതൂര്‍ കൃഷി ഭവനുകള്‍ഡ തൃപ്രങ്ങോട്‌, തിരുനാവായ വെറ്റിനറി ഡിസ്‌പെന്‍സറികള്‍, എ.ഇ.ഒ. ഓഫീസ്‌ താനൂര്‍, ഇറിഗേഷന്‍ ഓഫീസ്‌ പരപ്പനങ്ങാടി, പി.ഡബ്ല്യു.ഡി ഓഫീസ്‌ പരപ്പനങ്ങാടി, താലൂക്ക്‌ സപ്ലൈ ഓഫീസ്‌ തിരൂരങ്ങാടി, അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസ്‌ തിരൂരങ്ങാടി, സബ്‌ ട്രഷറി വണ്ടൂര്‍, പട്ടികജാതി വികസന ഓഫീസ്‌ വണ്ടൂര്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ അഗ്രികള്‍ച്ചര്‍ ഓഫീസ്‌ നിലമ്പൂര്‍, സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ പെരിന്തല്‍മണ്ണ, പുലാമന്തോള്‍, വെട്ടത്തൂര്‍ വില്ലേജ്‌ ഓഫീസുകള്‍, പി.ഡബ്ല്യു.ഡി ഓഫീസ്‌ പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്നു. ജി.എച്ച്‌.എസ്‌.എസ്‌ മൂക്കുതല, ജി.എച്ച്‌.എസ്‌.എസ്‌ എടപ്പാള്‍, ജി.എച്ച്‌.എസ്‌.എസ്‌ മാറഞ്ചേരി, ജി.എച്ച്‌.എസ്‌.എസ്‌ കോക്കൂര്‍, ജി.എച്ച്‌.എസ്‌.എസ്‌ ആനമങ്ങാട്‌, ജി.എച്ച്‌.എസ്‌.എസ്‌ പെരിന്തല്‍മണ്ണ, ജി.എച്ച്‌.എസ്‌.എസ്‌ ആലിപ്പറമ്പ, ജി.എല്‍്‌.പി.എസ്‌ കല്ലൂര്‍മ്മ, ജി.എല്‍.പി.എസ്‌ തൃക്കണാപുരം, ജി.എല്‍്‌.പി.എസ്‌ പോത്തന്നൂര്‍, എ.എം.എല്‍.പി.എസ്‌ പോക്കരത്തറ, ജി.എല്‍.പി.എസ്‌ ചെമ്മാണിയോട്‌, ജി.എം.എല്‍.പി.എസ്‌ താഴേക്കോട്‌, ജി.എല്‍.പി.എസ്‌ അരക്ക്‌പറമ്പ്‌, ജി.എല്‍്‌.പി.എസ്‌ കിഴക്കേത്തല വണ്ടുര്‍, എ.എല്‍.പി.എസ്‌ പുന്നപ്പാല, ജി.എല്‍്‌.പി.എസ്‌ പൂക്കോട്ട്‌, ജി.എല്‍്‌.പി.എസ്‌ പാലപ്പറ്റ, എ.എം.എല്‍.പി.എസ്‌ ഇരിങ്ങല്ലുര്‍ വെസ്റ്റ്‌ എന്നീ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്നു. മലപ്പുറം കലക്‌റ്ററേറ്റില്‍ 123 പേരും, റീസര്‍വ്വേ ഓഫീസില്‍ 29 പേരും, എം,.എസ്‌.പി ഓഫീസില്‍ 33 പേരും, ജില്ലാ പി.എസ്‌.സി. ഓഫീസില്‍ 30 പേരും, ജില്ലാ ട്രഷറിയില്‍ 27 പേരും പണിമുടക്കി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ 33 ല്‍ 23 പേരും, നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ 24ല്‍ 20 പേരും, പൊന്നാനി മുനിസിപ്പാലിറ്റിയില്‍ 26 ല്‍ 23 പേരും പണിമുടക്കി. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ 558 പേര്‍ പണിമുടക്കി.

sameeksha-malabarinews

പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക്‌ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത്‌ കെ.സുന്ദര്‍രാജന്‍, ടി.കെ.എ.ഷാഫി, എച്ച്‌.വിന്‍സന്റ്‌, എം,എ, ലത്തീഫ്‌, എ.കെ.കൃഷ്‌ണപ്രദീപ്‌ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!