Section

malabari-logo-mobile

ഗൂഗിള്‍ ഉപഭോക്താക്കളുടെ ഓര്‍മ്മശക്തി കുറയുന്നു

HIGHLIGHTS : വിവരണശേഖരണത്തിനുവേണ്ടി ഗൂഗിളിനെ ആശ്രയിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നതായി പഠനം.

googleവിവരണശേഖരണത്തിനുവേണ്ടി ഗൂഗിളിനെ ആശ്രയിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നതായി പഠനം. ലോകചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ തുടങ്ങി എല്ലാ വിധത്തിലും വിരത്തിലും ഗൂഗിളിനെ ആശ്രയിക്കുന്നവരില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. യുകെ ആസ്ഥാനമാക്കിയുള്ള ഒരു സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി പലരിലും അടുത്തകാലത്തു സംഭവിച്ച കാര്യങ്ങള്‍ പോലും ചോദിച്ചതിന് ഉത്തരമില്ലായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന വര്‍ഷം ഏതാണെന്ന ചോദ്യത്തിനു പോലും ഉത്തര മറിയാത്തവരായിരുന്നു ഇവരില്‍ കൂടുതലും.

sameeksha-malabarinews

ഇന്റര്‍നെറ്റ് യുഗത്തില്‍ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാനുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞു വരുന്നതായാണ് പഠനം തെളിയിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള പലരുടെയും ഉത്തരം ഗൂഗിളില്‍ തിരഞ്ഞാല്‍ മതിയെന്നായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!