ചാരന്‍മാരില്‍ നിന്നും ജിമെയിലുകളെ തടയാന്‍ ഗൂഗിള്‍ മെയിലുകള്‍ രഹസ്യകോഡിലാക്കുന്നു

googleചാരന്‍മാരില്‍ നിന്നും ജിമെയില്‍ ഉപഭോക്താക്കളെ തടയാനായി ഗൂഗിള്‍ എല്ലാ മെയിലുകളും രഹസ്യകോഡുകളിലേക്ക് മാറ്റുന്നു. ഇതു പ്രകാരം ജിമെയില്‍ അയക്കുന്ന ഇമെയിലുകളും സ്വീകരിക്കുന്ന ഇമെയിലും രഹസ്യകോഡുകളിലാക്കി മാറ്റും. കൂടാതെ ഗൂഗിള്‍ ഡാറ്റ സെന്ററുകള്‍ക്കിടയിലുള്ള ജിമെയില്‍ വിവര കൈമാറ്റവും രഹസ്യകോഡിലാക്കി മാറ്റും.

ഗൂഗിള്‍ എല്ലാം മെയിലുകളും ഹൈപ്പര്‍ടെസ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ സെക്യുര്‍ വഴി രഹസ്യ കോഡുകളാക്കി മാറ്റും. ഇത്തരത്തില്‍ മെയിലുകള്‍ രഹസ്യകോഡുകളിലാക്കി മാറ്റി കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളുടെ മെയില്‍ പരിശോധിക്കാനോ, വായിക്കാനോ സാധിക്കില്ല.

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്ക് ഗൂഗിളിന്റെ സേവനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്നുണ്ടെന്ന എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ജിമെയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.