Section

malabari-logo-mobile

സ്വര്‍ണ്ണനാണയമാണെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌ :തിരൂരങ്ങാടിയില്‍ മൂന്ന്‌ പേര്‍ പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി :പുരാതന നാണയങ്ങള്‍ സ്വര്‍ണ്ണമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന്‌ വെസ്റ്റ്‌

NANAYA PRATHIKALതിരൂരങ്ങാടി :പുരാതന നാണയങ്ങള്‍ സ്വര്‍ണ്ണമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന്‌ വെസ്റ്റ്‌ ബാംഗാള്‍ സ്വദേശികള്‍ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി. 337 വ്യാജനാണയങ്ങളാണ്‌ ഇവരില്‍ നിന്നും പോലീസ്‌ കണ്ടെടുത്തത്‌.

കഴിഞ്ഞ ദിവസം തെന്നല സ്വദേശിയെ സമീപിച്ച്‌ പുരാധനമായ നാണയങ്ങള്‍ സ്വര്‍ണ്ണമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മൂന്ന്‌ പേരെ തിരൂരങ്ങാടി പോലീസ്‌ പിടികൂടിയത്‌. വെസ്റ്റ്‌ ബംഗാള്‍ സ്വദേശികളായ അന്‍ഷാര്‍ ഷെയ്‌ഖ്‌, ഷെയ്‌ഖ്‌ അര്‍മാന്‍, റഹീം ഷെയ്‌ഖ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

sameeksha-malabarinews

കിഴിപോലുളള സഞ്ചിയിലാക്കിയ നാലു ഗ്രാം തൂക്കം വരുന്ന 337 നാണയങ്ങള്‍ പോലീസ്‌ ഇവരില്‍ നിന്നും കണ്ടെടുത്തു. തെന്നലയില്‍ വാടകക്ക്‌ താമസിക്കുന്ന ഇവര്‍ക്ക്‌ തെന്നലയില്‍ റോഡ്‌ പണിക്കിടെ ലഭിച്ചതെന്നാണ്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞത്‌. ഇവര്‍ ഈ നാണയങ്ങളുമായി തെന്നല അറക്കല്‍ സ്വദേശിയെ സമീപിച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിക്കുകയും ഒരു നാണയത്തിന്‌ രണ്ടായിരം രൂപ വെച്ച്‌ എട്ട്‌ ലക്ഷത്തിന്‌ നല്‍കാമെന്ന വ്യവസ്ഥ നിശ്‌ചയിക്കുകയും ചെയ്‌ത ശേഷം അറക്കല്‍ സ്വദേശി പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇവരെ അറസ്റ്റ്‌്‌ ചെയ്‌തത്‌.

അറക്കല്‍ സ്വദേശിക്ക്‌ നല്‍കിയ നാണയം ഉരുക്കി പരിശോധിച്ചപ്പോള്‍ പരിശോധനക്ക്‌ നല്‍കിയ നാണയത്തില്‍ മാത്രം 19 ക്യാരറ്റ്‌ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തി. ബാക്കിയുളളതില്‍ സ്വര്‍ണത്തിന്റെ അംശമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ഇത്രയും നാണയങ്ങള്‍ എവിടെ നിന്നോ മോഷ്‌ടിച്ചതാവാമെന്ന നിഗമനത്തില്‍ പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!