പെണ്ണുകാണാന്‍ പോയി പെണ്ണിന്റെ സ്വര്‍ണ്ണമാലയും അടിച്ചുമുങ്ങിയവര്‍ പിടിയില്‍

പിടിയിലായത്‌ വേങ്ങര, പെരുവള്ളുര്‍ സ്വദേശികള്‍
Untitled-2 copyമഞ്ചേരി: പെണ്ണുകാണല്‍ ചടങ്ങിനെത്തിയ ചെറുക്കന്‍ ചടങ്ങിനിടെ സംസാരിക്കാന്‍ അവസരം കിട്ടയപ്പോള്‍ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു മുങ്ങി. യുവതിയെ ക്ലോറോഫോം മണപ്പിച്ച്‌ ബൊധം കെടുത്തിയാണത്രെ മാല കവര്‍ന്നത്‌. ഏതായാലും സംഘം സംശയാസ്‌പദമായ സാഹചര്യത്തില്‍ പോലീസ്‌ പിടിയിലായതോടെ ഇത്തരം നിരവധി മോഷണകഥകളാണ്‌ ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്ന്‌ പുറത്ത്‌ വരുന്നത്‌..

കരിപ്പൂര്‍ പുളിയം പറമ്പത്ത്‌ വീട്ടില്‍ ആശാരി എന്ന സുരേഷ്‌ബാബു(34) വേങ്ങര കണ്ണമംഗലം സ്വദേശി ബാര്‍ബര്‍ ഷിഹാബ്‌(30), പെരുവള്ളുര്‍ മുല്ലപ്പടി വള്ളിക്കുന്ന്‌ ഷാഫി(32) എന്നിവരാണ്‌ പിടിയിലായത്‌. മലപ്പുറം അറവങ്കരയില്‍ വെച്ചാണ്‌ സംശായസ്‌പദമായ സാഹചര്യത്തില്‍ ഇവര്‍ പിടിയിലാകുന്നത്‌.

വയനാട്‌ പനമരത്ത്‌ വെച്ചാണ്‌ ഈ സംഘം പെണ്ണുകാണാനെന്ന വ്യാജേനെ വീട്ടിലെത്തി മാല മോഷ്ടിച്ച്‌ കടന്നുകളഞ്ഞത്‌ . തേഞ്ഞിപ്പലം നടക്കരയില്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ തുപ്പിലക്കാടന്‌ ഫാത്തിമയുടെ വീട്ടില്‍ കയറി ഇവരുടെ കാതില്‍ നിന്ന്‌ ആറു സ്വര്‍ണണച്ചിറ്റുകള്‍ മോഷ്ടിച്ചത്‌ ഇവരാണെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. കൊണ്ടാട്ടി സ്വദേശിയായ കൃഷണന്‍കുട്ടിയുടെ സഹായത്തോടെ അയാളുടെ തന്നെ ചുങ്കത്തറയിലുള്ള ഭാര്യവീട്ടിലും മോഷണം നടത്താന്‍ ശ്രമിച്ചുവെന്നും ഇവര്‍ പോലീസിനോട്‌ പറഞ്ഞു.