Section

malabari-logo-mobile

രാജ്യത്ത് സ്വര്‍ണത്തിന് നിയന്ത്രണം

HIGHLIGHTS : ദില്ലി: രാജ്യത്ത് സ്വര്‍ണ സമ്പാദ്യത്തിനും നിയന്ത്രണം വരുന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് സ്വര്‍ണത്തിനും നിയന്ത്രണം ഏര്‍പ്പെ...

goldദില്ലി: രാജ്യത്ത് സ്വര്‍ണ സമ്പാദ്യത്തിനും നിയന്ത്രണം വരുന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് സ്വര്‍ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 500 ഗ്രാമായി (62.5 പവന്‍) നിജപ്പെടുത്തി.

അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം (31.25 പവന്‍) സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണവും കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്. കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ സ്വര്‍ണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!