സ്വര്‍ണ്ണകടത്ത്; ജോയ് ആലുക്കാസിന് വേണ്ടി കടത്തിയ 9.5 കിലോ സ്വര്‍ണ്ണം പിടികൂടി

joyalukkasനെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് കടത്താന്‍ ശ്രമിച്ച 9.5 കിലോ സ്വര്‍ണ്ണം പിടികൂടി. ഇന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണത്തില്‍ ജോയ് ആലുക്കാസിലേക്കുള്ള സ്വര്‍ണ്ണവും ഉണ്ടെന്ന് സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറാണ് അറിയിച്ചത്.

സെയില്‍സ് ടാക്‌സിന്റെ ഇന്റിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിനെ ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചത്. ഈ സമയം 10 കിലോയോളം സ്വര്‍ണ്ണം മതിയായ രേഖകളില്ലാതെ ജെറിന്റെ കൈവശമുണ്ടായിരന്നു. ഡല്‍ഹിയില്‍ നിന്ന് കൊണ്ടു വന്ന സ്വര്‍ണ്ണം ജോയ് ആലുക്കാസിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. 100 കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണത്തില്‍ ഒന്നര കിലോയോളം പഴയ സ്വര്‍ണ്ണമാണ് .

നികുതി വെട്ടിച്ചു കൊണ്ടുവന്ന ഈ സ്വര്‍ണ്ണം ആലുവ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 30 ലക്ഷത്തോളം രൂപ കെട്ടിവെച്ചാല്‍ മാത്രമേ ഈ സ്വര്‍ണ്ണം വിട്ടുകൊടുക്കുകയൊള്ളൂ എന്ന് സെയില്‍സ്ടാക്‌സിന്റെ ഉന്നത ഉദേ്യാഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.