കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

Story dated:Friday October 2nd, 2015,11 01:am
sameeksha

Untitled-1 copyകരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം പട്ടിക്കാട്‌ സ്വദേശിയില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌. ഷാര്‍ജയില്‍ നിന്ന്‌ എയര്‍ അറേബ്യയിലേക്ക്‌ കടത്തിയ സ്വര്‍ണമാണ്‌ പിടികൂടിയത്‌.

എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സാണ്‌ യാത്രക്കാരനില്‍ നിന്നും പരിശോധനയ്‌ക്കിടെ സ്വര്‍ണം കണ്ടെത്തിയത്‌. 90 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ മാണ്‌ പിടികൂടിയത്‌.