11 കോടി രൂപയുടെ സ്വര്‍ണ കടത്തിയെന്ന് എയര്‍ ഹോസ്റ്റസിന്റെ മൊഴി

download (1)കോഴിക്കോട്: പലതവണകളിലായി രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി കടത്തിയത് 11 കോടിയുടെ സ്വര്‍ണമെന്ന് കരിപ്പൂരില്‍ പിടിയിലായവരുടെ മൊഴി. അമ്പതിലേറെ തവണ സ്വര്‍ണം കടത്തിയിട്ടുള്ളതായി പിടിയിലായ എയര്‍ഹോസ്റ്റസ് ഹിറോ മാസ സെബാസ്റ്റിയനും സുഹൃത്ത് റാഹിലയും മൊഴിനല്‍കി. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സി (ഡിആര്‍ഐ)നാണ് മൊഴി നല്‍കിയത്. ഇവര്‍ ഇരുവരും ചേര്‍ന്ന് 11 കോടി വിലവരുന്ന 32 കിലോ സ്വര്‍ണമാണ് കടത്തിയയത്. ബിസിനസ്സുകാരായ കൊടുവള്ളി, തലശ്ശേരി ഭാഗങ്ങളിലെ കച്ചവടക്കാര്‍ക്കായാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് മൊഴി.

വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഹിറോ മാസയെയും രാഹിലയെയും ഡിആര്‍ഐ പിടികൂടിയത്. ജീന്‍സിന്റെ പോക്കറ്റുകളിലും വസ്ത്രങ്ങളിലെ രഹസ്യ അറകളിലൂമാണ് ഇവര്‍ സ്വര്‍ണം സൂക്ഷിച്ചത്.

കരിപ്പൂരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് പത്ത് കിലോ സ്വര്‍ണമാണ്.