സ്വര്‍ണക്കടത്ത്‌: ജിദ്ദയില്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍

Air-Indiaജിദ്ദ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ ജിദ്ദയില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ എയര്‍പോര്‍ട്ട്‌ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്‌തു. എയര്‍ ഇന്ത്യ വിമാനം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക്‌ പുറപ്പെടാനിരിക്കെയാണ്‌ ജീവനക്കാരനെ എയര്‍പോര്‍ട്ട്‌ അധികൃതര്‍ അറസ്‌റ്റു ചെയ്‌തത്‌.

12 ജീവനക്കാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം 11 പേരുമായാണ്‌ പിന്നീട്‌ കൊച്ചിയിലേക്ക്‌ പുറപ്പെട്ടത്‌.

അതെസമയം ജീവനക്കാരന്‍ ജിദ്ദ എയര്‍പോര്‍ട്ട്‌ അധികൃതരുടെ കസ്‌റ്റഡിയിലാണെന്നും അറസ്‌റ്റിന്റെ കാരണമെന്താണ്‌ പരിശോധിച്ച്‌ വരികയാണെന്നും എയര്‍ ഇന്ത്യ വക്താവ്‌ അറിയിച്ചു.