സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചു

images (2)കൊച്ചി : സ്വര്‍ണ്ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധന. പവന് 120 രൂപ കൂടി 22,680 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വര്‍ദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന്റെ വില 1,243.70 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 22,560 രൂപയിലായിരുന്നു വ്യാപാരം നടന്നത്.