സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌

gold8112കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന്‌ വീണ്ടും കുറവ്‌. ഇന്നലത്തെ വിലയില്‍ നിന്ന്‌ 120 രൂപയാണ്‌ ഇന്ന്‌ കുറഞ്ഞിരിക്കുന്നത്‌. ഒരു പവന്‍ സ്വര്‍ണത്തിന്‌ 19080 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 15 രൂപ കുറഞ്ഞ്‌ 2385 രൂപയിലെത്തി.

മൂന്നു ദിവസത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ പവന്‌ 440 രൂപയുടെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. സമീപകാലത്ത്‌ സ്വര്‍ണ വില ഇത്ര കുറയുന്നത്‌ ഇത്‌ ആദ്യമായാണ്‌.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില വീണ്ടും ഇടിയുകയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്‌.