സ്വര്‍ണ വിലിയല്‍ വീണ്ടും ഇടിവ്‌

goldകൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌. പവന്‌ 120 രൂപ കുറഞ്ഞ്‌ 18800 രൂപയില്‍ എത്തി. ഗ്രാമിന്‌ 15 രൂപ കുറഞ്ഞ്‌ 2350 രൂപയിലാണ്‌ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്‌.

ജൂലൈ 21 ന്‌ 18800 എന്ന വിലയില്‍ എത്തിയതിനു ശേഷം 120 രൂപ കൂടി 18920 എന്ന നിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസവും ഈ വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്‌.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അഞ്ചര വര്‍ഷത്തെ താഴ്‌ചയിലാണ്‌ ഇപ്പോള്‍. ഈ ട്രെന്‍ഡ്‌ തുടരുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇനിയും ഇടിയാനാണ്‌ സാധ്യത.