സ്വര്‍ണവില വീണ്ടും ഉയരുന്നു

goldകൊച്ചി: സംസ്ഥാനത്ത്‌ സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന്‌ 120 രൂപ ഉയര്‍ന്ന്‌ 18,920 രൂപയിലെത്തി. ഗ്രാമിന്‌ 15 രൂപ കൂടി 2365 രൂപയില്‍ എത്തിനില്‍കുന്നു. അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ്‌ തുടരുമ്പോഴും ആഭ്യന്തരവിപണിയില്‍ ആവശ്യക്കാരേറുന്നതാണ്‌ വില ഉയരാന്‍ കാരണമായിരിക്കുന്നത്‌.

സ്വര്‍ണവില കുറഞ്ഞതിനെ തുടര്‍ന്ന്‌ കേരളത്തില്‍ വന്‍ സ്വര്‍ണവില്‍പ്പനയാണ്‌ നടക്കുന്നത്‌. അതെസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിവ്‌ തുടരുകയാണ്‌. ട്രോയ്‌ ഔണ്‍സിന്‌ 1080 ഡോളറിലാണ്‌ ഇന്നലെ സ്വര്‍ണ വ്യാപാരം അവസാനിപ്പിച്ചത്‌.