Section

malabari-logo-mobile

സ്വര്‍ണവില വീണ്ടും കുറഞ്ഞു

HIGHLIGHTS : കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20,48...

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20,480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,560 ലെത്തി. കഴിഞ്ഞ 11 മാസക്കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയില്‍ ഉണ്ടാകുന്ന വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് ആഗോള വിപണിയില്‍ വിലയിടിവിന് കാരണമായത്. വരും വര്‍ഷം ഇനിയും പലിശ കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സ്വര്‍ണവില ഇനിയും ഇടിയാനാണ് സാധ്യത.

sameeksha-malabarinews

കഴിഞ്ഞ ഒരു മാസത്തിനിടെ പവന് 3,000 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. രാജ്യത്തെ നോട്ട് അസാധുവാക്കലും രാജ്യാന്തര വിപണിയിലെ വിലയിടിവുമാണ് കാരണം.

 

.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!