സ്വര്‍ണ്ണത്തിന്‌ വീണ്ടും വിലയിടിഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില പവന്‌ 200 രൂപ കുറഞ്ഞ്‌ 19,600 രൂപയായി. 2,450 രൂപയാണ്‌ ഗ്രാമിന്റെ വില. കഴിഞ്ഞദിവസം പവന്‌ 19,800 രൂപയും, ഗ്രാമിന്‌ 2,475 രൂപയുമായിരുന്നു വില. ആഗോളവിപണിയിലെ താഴ്‌ചയാണ്‌ വില കുറയാന്‍ കാരണം.